25 December 2024
ABDUL BASITH
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് ഡിസംബർ 26നാണ് ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്.
Image Credits - PTI
പെർത്തിലെ ഒപ്ടസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചു. 295 റൺസിൻ്റെ കൂറ്റൻ ജയമാണ് ആദ്യ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.
അഡലെയ്ഡിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ തിരിച്ചുവന്നു. 10 വിക്കറ്റിൻ്റെ വമ്പൻ ജയമാണ് അഡലെയ്ഡിലെ അഡലെയ്ഡ് ഓവലിൽ ഓസ്ട്രേലിയ കുറിച്ചത്.
ഗാബയിൽ നടന്ന മൂന്നാം മത്സരത്തിൽ പരാജയത്തിൻ്റെ വക്കിൽ നിന്ന് ഇന്ത്യ സമനില പിടിച്ചുവാങ്ങി. ഗാബയിൽ പെയ്ത മഴയും ഇന്ത്യയെ സഹായിച്ചിരുന്നു.
മെൽബണിലെ എംസിജിയിലാണ് നാലാം ടെസ്റ്റ്. ഈ മത്സരത്തിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് വളരെ സവിശേഷകരമായ ഒരു റെക്കോർഡാണ്.
ബോക്സിങ് ഡേ ടെസ്റ്റിൽ തുടരെ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് രാഹുലിനെ എംസിജി സ്റ്റേഡിയത്തിൽ കാത്തിരിക്കുന്നത്.
മുൻപ് 2021ലും 2023ലും നടന്ന ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുൽ സെഞ്ചുറി നേടിയിരുന്നു. ഇത് രണ്ടും ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു.
Next : ആരാണ് തനുഷ് കൊട്ടിയൻ?