16 December 2024
ABDUL BASITH
ബോർഡർ - ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി.
Image Courtesy - PTI
മഴ കാരണം പലതവണ തടസപ്പെട്ട മത്സരത്തിൻ്റെ മൂന്നാം ദിനം ഉപേക്ഷിച്ചപ്പോൾ 51 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. രണ്ട് ദിവസമാണ് ഇനി അവശേഷിക്കുന്നത്.
ആദ്യ ഇന്നിംഗ്സിൽ 445 റൺസെന്ന കൂറ്റൻ സ്കോർ കുറിച്ച ഓസ്ട്രേലിയയ്ക്കായി ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തുമാണ് (101) തിളങ്ങിയത്.
മത്സരത്തിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇതോടെ ബുംറ പുതിയ ഒരു റെക്കോർഡും സ്വന്തം പേരിലാക്കി.
ടെസ്റ്റ് കരിയറിൽ സേന രാജ്യങ്ങളിലെ തൻ്റെ എട്ടാം അഞ്ച് വിക്കറ്റ് നേട്ടമാണ് മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ബുംറ കുറിച്ചത്. ഇത് റെക്കോർഡാണ്.
സേന രാജ്യങ്ങളിൽ ഏറ്റവുമധികം ഫൈഫർ എന്ന റെക്കോർഡാണ് ബുംറ സ്വന്തമാക്കിയത്. മുൻ ക്യാപ്റ്റൻ കപിൽ ദേവിനെയാണ് ബുംറ മറികടന്നത്.
സേന രാജ്യങ്ങളിലെ ടെസ്റ്റുകളിൽ നിന്ന് ആകെ ഏഴ് തവണയാണ് കപിൽ ദേവ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്. ഈ നേട്ടം മറികടക്കാൻ ബുംറയ്ക്ക് സാധിച്ചു.
Next : കളി തോറ്റെങ്കിലും ബാബർ അസമിന് റെക്കോർഡ്