02 Janary 2024
ABDUL BASITH
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ആതിഥേയർ മുന്നിലാണ്. ഒരു ടെസ്റ്റ് കൂടി അവശേഷിക്കെ ഓസ്ട്രേലിയ 2-1ൻ്റെ ലീഡാണ് എടുത്തത്.
Image Credits: PTI
പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം മോശമാണെങ്കിലും ജസ്പ്രീത് ബുംറ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. അവസാന ടെസ്റ്റിൽ ബുംറയെ കാത്ത് മറ്റൊരു റെക്കോർഡുണ്ട്.
ഈ പരമ്പരയിൽ ബുംറ ഇതുവരെ നേടിയിരിക്കുന്നത് 30 വിക്കറ്റാണ്. മൂന്ന് വിക്കറ്റ് കൂടി നേടാനായാൽ ആ റെക്കോർഡ് ബുംറയ്ക്ക് സ്വന്തം.
ഒരു ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോർഡാണ് ബുംറയെ അഞ്ചാം ടെസ്റ്റിൽ കാത്തിരിക്കുന്നത്.
2000/01 ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിൽ 32 വിക്കറ്റുകൾ വീഴ്ത്തിയ മുൻ താരം ഹർഭജൻ സിംഗിൻ്റെ പേരിലാണ് നിലവിലെ റെക്കോർഡ്.
അവസാന മത്സരത്തിൽ മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയ്ക്ക് ആകെ 33 വിക്കറ്റാവും. ഇതോടെ താരം ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും.
പരമ്പരയിലെ അവസാന മത്സരം സിഡ്നിയിലാണ് നടക്കുക. ഈ മാസം മൂന്നിന് ആരംഭിക്കുന്ന മത്സരത്തിൽ രോഹിത് കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
Next : ഐസിസിയുടെ ഈ വർഷത്തെ താരം ആരാവും?