പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ എള്ള് കഴിക്കൂ.

11  NOVEMBER 2024

NEETHU VIJAYAN

ഭക്ഷണത്തിൽ എള്ള് ചേർക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് നിങ്ങൾക്ക് നൽകുന്നത്. ധാരാളം വിറ്റാമിനുകളും കാത്സ്യവും ഇവയിലുണ്ട്.  

എള്ള്

Image Credit: Freepik

എള്ളിൽ അടങ്ങിയിരിക്കുന്ന സമ്പന്നമായ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളർച്ച വേ​ഗത്തിലാക്കുന്നു.

മുടി വളർച്ച

കൂടാതെ തലയോട്ടിക്ക് ഈർപ്പം നൽകാനും രക്തചംക്രമണം മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു.

തലയോട്ടിക്ക്

എള്ളിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും യുവത്വമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു.

പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ

എള്ളിൽ കഴിക്കുന്നത് പല്ലിൻ്റെ ഫലകം നീക്കം ചെയ്യാനും വായുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഏറെ നല്ലതാണ്.

പല്ലിൻ്റെ ഫലകം

ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിച്ചാൽ അത് ഇല്ലാതാകും.  

ആർത്തവവേദന

എള്ളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്താതിമർദ്ദം തടയാൻ സഹായിക്കുന്നു. 

രക്താതിമർദ്ദം

Next: വ്യായാമം ഇല്ലാതെ വണ്ണം കുറയ്ക്കണോ?