തേനിൻ്റെ ഗുണമേന്മ പരിശോധിക്കാനുള്ള ചില എളുപ്പവഴികൾ നോക്കാം.
18 May 2024
TV9 MALAYALAM
പഞ്ചസാരയ്‌ക്ക് ഒരു മികച്ച ബദലായാണ് തേൻ കണക്കാക്കപ്പെടുന്നത്.
Pic Credit: Freepik
നിങ്ങളുടെ തള്ളവിരലിൽ കുറച്ച് തേൻ എടുത്ത് അത് ചുറ്റും ഒഴുകുന്നുണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയാണെങ്കിൽ, അത് ശുദ്ധമായിരിക്കില്ല.
ഒരു ടീസ്പൂൺ തേൻ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക. വ്യാജമായവ അലിഞ്ഞുപോകും, അതേസമയം ശുദ്ധമായ തേൻ ഗ്ലാസിൻ്റെ അടിയിൽ നിലനിൽക്കും.
ഒരു ടീസ്പൂൺ തേനും കുറച്ച് വെള്ളവും 2-3 തുള്ളി വിനാഗിരിയും മിക്സ് ചെയ്യുക. ഈ മിശ്രിതം നുരഞ്ഞുപൊങ്ങിയാൽ മായം കലർന്നതാവാം.
ശുദ്ധമായ തേൻ ചൂടാക്കിയാൽ, അത് കാരമലൈസ് ചെയ്യും. മാത്രമല്ല നുരയും ഉണ്ടാകില്ല. പക്ഷേ, അശുദ്ധമായ തേൻ ചൂടാക്കുമ്പോൾ കുമിളയായി മാറിയേക്കാം.