ഉറങ്ങാൻ പാടുപെടുന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കുക

26 May 2024

TV9 MALAYALAM

ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ വിശ്രമിക്കാനും രാത്രിയിൽ ശാന്തമായ ഉറക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ബദാം

ചമോമൈൽ ചായയിൽ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.

ചമോമൈൽ ചായ

സെറോടോണിൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പഴമാണ് കിവി. ഇവ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നു.

കിവി 

നേന്ത്രപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും പ്രകൃതിദത്തമായ മസിൽ റിലാക്സൻ്റുകളായി പ്രവർത്തിക്കുന്നു.

നേന്ത്രപ്പഴം

ചെറുചൂടുള്ള പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിൻ്റെയും മെലറ്റോണിൻ്റെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനാൽ പെട്ടെന്ന് ഉറങ്ങുന്നു.

ചെറുചൂടുള്ള പാൽ

വാൾനട്ട് മെലറ്റോണിൻ്റെ നല്ല ഉറവിടമാണ്. ഇത് ഉറക്കചക്രങ്ങളെ നിയന്ത്രിക്കാനും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വാൾനട്ട് 

ഗ്രീക്ക് യോ​ഗർട്ട് കാൽസ്യം നൽകുന്നു, ഇത് മെലറ്റോണിൻ വർദ്ധിപ്പിച്ച് ട്രിപ്റ്റോഫാൻ ഉപയോഗിക്കുന്നതിന് തലച്ചോറിനെ സഹായിക്കുന്നു.

ഗ്രീക്ക് യോ​ഗർട്ട്

ഏറ്റവും കൂടുതൽ സമയം ഉറങ്ങുന്ന മൃ​ഗങ്ങൾ.