തണുത്ത വെള്ളം കുടിക്കുന്നതിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
30 April 2024
TV9 MALAYALAM
വേനൽ എത്തിയാൽ തണുത്ത ആഹാരങ്ങൾക്കും പാനീയങ്ങൾക്കും പ്രാധാന്യം ഏറെയാണ്.
Pic Credit: Google photos/
ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, ഇടയ്ക്കിടെ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കുടിക്കുന്ന ശീലമുള്ളവരാണ് പലരും.
തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
തണുത്ത വെള്ളത്തിൻ്റെ അമിത ഉപയോഗം വയറുവേദനയ്ക്ക് കാരണമാകുന്നു.
തണുത്ത വെള്ളം കുടിക്കുമ്പോൾ അവ സുഷുമ്നാ നാഡിയിലെ പല ഞരമ്പുകളെയും തണുപ്പിക്കുന്നു.
അതിനാൽ അമിതമായ തലവേദനയ്ക്ക് കാരണമായേക്കാം. മൈഗ്രേൻ ഉള്ളവരെ ഈ പ്രശ്നം കൂടുതൽ ബാധിക്കും.
വേനൽക്കാലത്ത് ദിവസവും തണുത്ത വെള്ളം കുടിച്ചാൽ തൊണ്ടയിൽ വീക്കവും അസ്വസ്ഥതയും ഉണ്ടാകാം.
തണുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കുകയും അവയെ കൂടുതൽ സെൻസിറ്റീവ് ആക്കുകയും ചെയ്യും.