10 August 2024
Abdul basith
ചെയ്യുന്ന ജോലികളിൽ ഏകാഗ്രത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ജോലിയായാലും പഠനമായാലും ചെയ്യുന്നതിൽ ഏകാഗ്രതയുണ്ടായാൽ ചെയ്യുന്നത് നന്നാവും.
ചില രീതികൾ കൊണ്ടും ചില മാർഗങ്ങൾ കൊണ്ടും ഏകാഗ്രത വർധിപ്പിക്കാൻ കഴിയും. ഇതിൽ പലതും ജീവിതശൈലിയിൽ കൊണ്ടുവരേണ്ട മാറ്റങ്ങളാണ്.
അവബോധ പരിശീലനം അഥവാ കോഗ്നിറ്റിവ് ട്രെയിനിങ് ഏകാഗ്രത വർധിപ്പിക്കാൻ മികച്ച ഒരു മാർഗമാണ്. ഗെയിമുകളടക്കം ഇതിന് പല മാർഗങ്ങളുമുണ്ട്.
മെഡിറ്റേഷൻ വ്യായാമങ്ങളും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കും. തലച്ചോറിനെ ഫ്രഷ് ആക്കി ചെയ്യുന്ന കാര്യങ്ങളിൽ ഏകാഗ്രത വർധിപ്പിക്കാൻ മെഡിറ്റേഷൻ കഴിയും.
ആരോഗ്യകരമായ, തൃപ്തികരമായ ഉറക്കവും ഏകാഗ്രത വർധിപ്പിക്കാൻ അത്യാവശ്യമാണ്. ഉറക്കമില്ലായ്മ നമ്മുടെ ആകെ അവസ്ഥയെത്തന്നെ മോശമാക്കും.
പ്രകൃതിയെ അടുത്തറിയാൻ സമയം ചെലവഴിക്കുക. സ്ക്രീൻ ടൈം പരമാവധി കുറച്ച് ദിവസവും അല്പസമയം നടക്കുകയോ പുറത്ത് സമയം ചെലവഴിക്കുകയോ ആവാം.
മുൻ താരങ്ങൾ
ഒരു സമയത്ത് പല കാര്യങ്ങൾ ചെയ്യുന്നത് ഏകാഗ്രതയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് മൾട്ടി ടാക്സിങ് പരമാവധി ഒഴിവാക്കണം.