21 SEPTEMBER 2024
ASWATHY BALACHANDRAN
പശ്ചിമ ഘട്ടങ്ങളുടെ ഉയർന്ന പ്രദേശങ്ങളായ പുൽമേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു സസ്യമാണ് നീലക്കുറിഞ്ഞി.
Pic Credit: GETTY IMAGES
കുറിഞ്ഞി വിഭാഗത്തിൽ 40-ഓളം സസ്യ ഇനങ്ങൾ ഇവിടെ ഉണ്ടെങ്കിലും സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് സമൃദ്ധവും ഏറ്റവും പ്രമുഖവും.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന കുറ്റിച്ചെടി ഇനത്തിൽ പെട്ട നീലക്കുറിഞ്ഞി മൂന്നാർ മലനിരകളുടെ പ്രതീകമായി കഴിഞ്ഞു.
നീലഗിരിക്കുന്നുകളിലും കൊഡൈക്കനാൽ മേഖലയിലുമാണ് നീലക്കുറിഞ്ഞികൾ സമൃദ്ധമായി കാണാൻ കഴിയുക.
വരയാടുകളുടെ സംരക്ഷണത്തിനായി വന്ന ഇരവികുളം ദേശീയോദ്യാനവുമായി ഈ ചെടിയ്ക്ക് ഇഴ പിരിയാത്ത വിധം ബന്ധമുണ്ട്. മൂന്നാർ – നീലക്കുറിഞ്ഞിയുടെ സ്വർഗ്ഗലോകം എന്നറിയപ്പെടുന്നു.
2018-ലായിരുന്നു ഇതിനുമുമ്പ് നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്. ഇനി 2030-വരെ കാത്തിരിക്കണം അടുത്ത നീലവസന്തത്തിന് എന്നാണ് കണക്കാക്കുന്നത്.
Next: കാന്താരി മുളകൊരു കില്ലാടി തന്നെ.. ഗുണങ്ങൾ ഇങ്ങനെ