വിപ്ലവം മണക്കുന്ന ​ഗുൽമോഹറിനെപ്പറ്റി അറിയാം 

10 SEPTEMBER 2024

ASWATHY BALACHANDRAN

വിപ്ലവത്തിനും രക്തത്തിനും ​ഗുൽമോഹറിനും ഒരു നിറമാണെന്ന് പറയാം. വഴിയോരങ്ങളെ ചുവപ്പിക്കുന്ന ​ഗുൽമോഹർ ഇഷ്ടമല്ലാത്ത ആരുണ്ട്? 

ഗുൽമോഹർ 

Pic Credit:  Getty Images

ഇംഗ്ലീഷിൽ Royal Poinciana അഥവാ Flamboyant എന്നാണ് ഇതിനെ വിളിക്കുന്നത്. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ്‌ ശാസ്ത്രീയ നാമം. 

ഡെലോനിക്സ് റീജിയ

കേരളത്തിലെ വഴിയോരങ്ങളിൽ ഏപ്രിൽ - മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിഞ്ഞു നിൽക്കുന്നു. ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. 

ഏപ്രിൽ - മേയ്

തണൽവൃക്ഷമായ ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തടിയ്ക്ക് അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു പോകാം. 

തണൽവൃക്ഷം

അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം മഡഗാസ്കറാണ്. ഇത് ഇന്ത്യയിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി

അലസിപ്പൂ

Next: കരളിനെ കാക്കും; ബ്രൊക്കോളി ശീലമാക്കൂ