വെള്ളം ശരീരത്തിലെത്തണം, കുടിച്ചുമാത്രമല്ല... കഴിച്ചും

28  SEPTEMBER 2024

ASWATHY BALACHANDRAN

ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നതു മുതൽ കോശങ്ങളിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ജോലിയും ശരീരത്തിൽ അടങ്ങിയിരിക്കുന്ന ജലാംശത്തിന്‍റെതാണ്. 

ജലാംശം

Pic Credit: getty images

കാലാവസ്ഥ, വ്യക്തിയുടെ ശരീരഭാരം, പ്രായം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എത്ര അളവ് വെള്ളം കുടിക്കണമെന്ന് തീരുമാനിക്കുന്നത്. 

വെള്ളം

എങ്കിലും എട്ട് മുതൽ 10 ​ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ശുപാർശ ചെയ്യുന്നത്.

ആരോ​ഗ്യവിദ​ഗ്ധർ

മധുരപാനീയങ്ങൾ അല്ലെങ്കിൽ എനർജി ഡ്രിങ്കുകൾ കുടിച്ച് ആ ദാഹത്തെ ശമിപ്പിക്കുന്നതും താത്കാലിക ആശ്വാസമേ നൽകൂ.

മധുരപാനീയങ്ങൾ

വെള്ളം കുടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വെള്ളം കഴിക്കുന്നതും. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളിലൂടെയും ജലാംശം നമ്മുടെ ശരീരത്തിലെത്തും. 

വെള്ളം കഴിക്കൽ

പഴങ്ങളിൽ മറ്റ് പോഷകങ്ങൾക്കൊപ്പം ധാരാളം ജലാംശവും അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ സുരക്ഷിതമാണ്.

ചികിത്സ

Next: രുചി നോക്കേണ്ട.. ഉള്ളി പച്ചയ്ക്ക് കഴിച്ചോളൂ, ഒപ്പം വെളുത്തുള്ളിയും