09 April 2025
Sarika KP
Pic Credit: Freepik
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് രാവിലെ കഴിക്കുന്ന ഭക്ഷണം. ഊർജം പ്രദാനം ചെയ്യുന്നതിൽ രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ വലിയ പ്രാധാന്യമുണ്ട്.
എന്നാൽ ദിവസവും ഓരോരോ കാരണം പറഞ്ഞ് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളാണ് മിക്കവരും. അവർക്ക് വേണ്ടിയാണ് ഇനി പറയുന്നത്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലാണ്.
പ്രാതൽ കഴിക്കാതിരിക്കുന്നവരിൽ വിശപ്പും ദേഷ്യവും ഒത്തുചേർന്നുള്ള അവസ്ഥയുണ്ടാകും. ഇത് ആ വ്യക്തിയെ അസ്വസ്ഥനാക്കുന്നു.
പ്രഭാത ഭക്ഷണം കഴിക്കാത്തവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഇത് മറ്റുപ്രശ്നങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും
പ്രാതൽ ഒഴിവാക്കുന്നവരിൽ വണ്ണംകുറയുന്ന പ്രക്രിയ വേഗത്തിൽ ആയിരിക്കില്ലെന്നും സ്ഥിരമായി പ്രാതൽ കഴിക്കുന്നവരിൽ ഫലപ്രദമായിരിക്കും
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവർ അനാരോഗ്യകരമായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്നെന്നും പഠനത്തിൽ പറയുന്നു
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്ലേക്ക് രൂപപ്പെടുന്നതു മൂലം ഹൃദയധമനികൾക്ക് കട്ടി കൂടുന്ന അവസ്ഥയാണിത്.