25 OCTOBER 2024
ASWATHY BALACHANDRAN
ബോൺസായ് തയാറാക്കാനും, ഗ്രാഫ്റ്റുചെയ്തു ഒരുചെടിയിൽ പലതരം പൂക്കൾ ഒരുമിച്ചു പൂവിടീക്കാനും ബൊഗെയ്ൽവില്ലയ്ക്ക് വൻ ഡിമാൻഡ് ഉണ്ട്.
Pic Credit: Freepik
കണ്ടു മടുത്ത പിങ്ക്, വെള്ള പൂക്കളുടെ സ്ഥാനത്ത്, ഇളം നീല, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലും വർണ്ണക്കൂട്ടുകളിലുമായി എത്രയോ തരം ചെടികൾ ഇന്ന് നട്ടു പരിപാലിക്കുവാനായി ഉണ്ട്.
ബൊഗൈൻവില്ലയുടെ നാടൻ ഇനങ്ങളും പുതിയ ഇനങ്ങളും ഉണ്ട്. നാടൻ ബൊഗൈൻവില്ല വർഷത്തിൽ 2 - 3 തവണ പൂവിടുമ്പോൾ, നൂതന ഇനങ്ങൾ കുറഞ്ഞത് 6 -7 തവണയെങ്കിലും പൂക്കും.
പല പുതിയ ഇനങ്ങൾക്കും മുള്ളുകൾ കാണാറില്ല. ബലം കുറഞ്ഞു വള്ളി പോലുള്ള കമ്പുകളാണ് ഇവയ്ക്കുള്ളത്.
ഇവ അനായാസം വള്ളിചെടിയായി പടർത്തി കയറ്റാം, അല്ലെങ്കിൽ കൊമ്പു കോതി കുറ്റിച്ചെടിയായി പരിപാലിക്കുകയുമാകാം.
മഴക്കാലം കഴിഞ്ഞു ഒക്ടോബർ മുതൽ മെയ് വരെ ബൊഗൈൻവില്ലയിൽ പൂക്കൾ പല തവണയായി കാണുവാൻ സാധിക്കും.
Next: ടെൻഷൻ മാറ്റാം... ഗ്രീൻടീ കുടിച്ചോളൂ...