ബ്ലൂമൂൺ ഇത്ര വലിയ സംഭവമോ? സവിശേഷത ഇവയെല്ലാം...

17  AUGUST 2024

ASWATHY BALACHANDRAN

2024 ഓഗസ്റ്റ് 19ന് വരാനിരിക്കുന്ന ഫുള്‍ മൂണ്‍ 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍' ആയിരിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.

 ഫുള്‍ മൂണ്‍

Pic Credit: FREEPIK

അന്ന് ഇന്ത്യന്‍സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍ കണ്ടുതുടങ്ങുക. ഈ ആകാശക്കാഴ്‌ച മൂന്ന് ദിവസം തുടരും. 

മൂന്ന് ദിവസം

Pic Credit: FREEPIK

സൂപ്പര്‍‌മൂണുകള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്‍റെ കൂടുതല്‍ വലിപ്പവും വെളിച്ചവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. 

ഭൂമിയില്‍ നിന്നുള്ള കാഴ്ച

Pic Credit: FREEPIK

30 ശതമാനം അധികം ബ്രൈറ്റ്‌നസും 14 ശതമാനം അധികവലിപ്പവും സൂപ്പര്‍മൂണ്‍ ദിനത്തില്‍ ചന്ദ്രനുണ്ടാകും.

അധികവലിപ്പം

Pic Credit: FREEPIK

രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. ഇതിന് നീല നിറവുമായി യാതൊരു ബന്ധവുമില്ല. ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നു. 

രണ്ട് തരം

Pic Credit: FREEPIK

ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും അറിയപ്പെടുന്നത് ബ്ലൂ മൂണ്‍ എന്നുതന്നെയാണ്. 

രണ്ടാമത്തെ ഫുള്‍ മൂൺ

Pic Credit: FREEPIK

Next: തണുത്ത വെള്ളത്തിൽ കുളി ശീലമാക്കണോ?