21 July 2024
Abdul basith
രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഇടക്കിടെയുള്ള ആശുപത്രി വാസം ഒഴിവാക്കാനും വൈറൽ രോഗങ്ങൾ വേഗത്തിൽ പകരാതിരിക്കാനും രോഗപ്രതിരോധശേഷി സഹായിക്കും.
രോഗപ്രതിരോധശേഷിയിൽ ഡയറ്റിന് വലിയ പ്രാധാന്യമുണ്ട്. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ പോഷകങ്ങൾ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
കൃത്യമായ ഒരു വ്യായാമ രീതി പിന്തുടരുക. ജിമ്മിൽ പോകണമെന്നില്ല. വീട്ടിൽ തന്നെ നിന്ന് വ്യായാമം ചെയ്യാം.
രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. എല്ലാ ദിവസവും ആവശ്യത്തിനുള്ള ഉറക്കം ഉറപ്പുവരുത്തുക. ആവശ്യത്തിന് വിശ്രമം ലഭിച്ചാലേ ആരോഗ്യം ശരിയാവൂ.
ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിൻ്റെയാകെ പ്രവർത്തനം സുഗമമാക്കി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കും.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കണം. മെഡിറ്റേഷൻ പോലെ മനസിനെ ശാന്തമാക്കുന്ന എന്തെങ്കിലുമൊക്കെ ചെയ്യാം. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
പുകവലി പൂർണമായും ഒഴിവാക്കണം. മദ്യപാനത്തിൻ്റെ അളവും കുറയ്ക്കണം. ഇത് രണ്ടും രോഗപ്രതിരോധ ശേഷിയെ സഹായിക്കും.