ഒരിക്കലും മരിക്കാത്ത ജീവി; ഇമ്മോർട്ടൽ ജെല്ലിഫിഷിൻ്റെ അത്ഭുതജീവിതം

013 July 2024

Abdul basith

എല്ലാവരും മരിക്കും എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. ജനിച്ചാൽ മരിക്കണമെന്ന തത്വം കേൾക്കുകയും കാണുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് നമ്മൾ.

ജനനവും മരണവും

എന്നാൽ, ജനിച്ചാൽ മരിക്കാത്ത ഒരു ജീവി ഈ ലോകത്തുണ്ടെന്ന് പറഞ്ഞാലോ? അതെ, ഇമ്മോർട്ടൽ ജെല്ലിഫിഷ് എന്നറിയപ്പെടുന്ന ടറിടോപ്സിസ് ഡോർണി ആണ് ചിരഞ്ജീവിയായി സുഖിക്കുന്നത്.

മരിക്കാത്ത ഒരാളുണ്ട്

മരണത്തെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് ഈ ജെല്ലിഫിഷ് ഒരിക്കലും മരിക്കാതെ ജീവിക്കുന്നത്. മരിക്കാറായെന്ന് തോന്നിയാൽ അവയ്ക്ക് ശൈശവാവസ്ഥയിലേക്ക് മടങ്ങാൻ കഴിയും.

മരണത്തെ കബളിപ്പിക്കും

പൂർണവളർച്ചെയെത്തിയ കോശങ്ങളെ വളർച്ചയെത്താത്ത കോശങ്ങളാക്കിമാറ്റി വീണ്ടും ജീവിതം ആരംഭിക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഈ സൈക്കിൾ തുടരും.

കോശങ്ങൾ

വെറും മൂന്ന് ദിവസം കൊണ്ടാണ് ഇവ തിരികെ ശൈശവാസ്ഥയിലെത്തുന്നത്. പുറമേയുള്ള രൂപം ചെറുപ്പമായിരിക്കുമെങ്കിലും ഓരോ തവണയും ആന്തരിക ഘടനയിൽ മാറ്റമുണ്ടാവും.

മൂന്ന് ദിവസം

ചിരഞ്ജീവിയാണെങ്കിലും മറ്റ് ജീവികൾ ആക്രമിച്ചാൽ ഇവർക്ക് ചെറുത്തുനിൽക്കാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇവ മരണപ്പെടും. മരണപ്പെടാൻ മറ്റ് ചില കാരണങ്ങളും ഉണ്ടാവാമെന്ന് ശാസ്ത്രം പറയുന്നുണ്ട്.

മരണസാധ്യത

പോളിപ് രൂപത്തിൽ പറ്റിപ്പിടിച്ചാണ് തുടക്കം. രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇവ പൂർണ വളർച്ചയിലെത്തും. മരണമെത്തിയെന്ന് തോന്നുമ്പോൾ ഈ പോളിപ് രൂപത്തിലേക്കാണ് ഇവർ മടങ്ങുക.

ജീവിതചക്രം