ഗർഭിണികൾ കുങ്കുമപ്പൂവ്  കഴിച്ചാൽ കുട്ടി വെളുക്കുമോ? 

25  NOVEMBER 2024

NEETHU VIJAYAN

അല്പം വില കൂടുതലാണെങ്കിലും വെളുക്കുമെന്ന് ഓർത്ത് കുങ്കുമപ്പൂവ് വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ​ഗർഭിണികളാണ് കൂടുതൽ ഉപയോഗിക്കുന്നത്.

കുങ്കുമപ്പൂവ്

Image Credit: Freepik

ജനിക്കാൻ പോകുന്ന കുഞ്ഞിന് നിറവും സൗന്ദര്യവും ലഭിക്കാൻ ഗർഭിണികളും ഇത് ഉപയോഗിക്കുന്നു.

ഗർഭിണികൾ

ഭക്ഷണത്തിൽ നിറം ലഭിക്കാനായി ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളിൽ വില കൂടിയ ഒന്നാണ് കുങ്കുമപ്പൂവ്.

സുഗന്ധ വ്യഞ്ജനം

ചർമ്മത്തിലെ നിറവ്യത്യാസം മാറ്റാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും ഇത് ഏറെ സഹായിക്കും.

ജലാംശം

മുഖക്കുരുവും കറുത്തപാടുകളും അകറ്റാനും നല്ലതാണ് കുങ്കുമപ്പൂവ്. പക്ഷേ വെളുക്കില്ലെന്നതാണ് വാസ്തവം.

വെളുക്കുമോ?

കുങ്കുമപ്പൂവ് കഴിച്ചാൽ ചർമ്മം വെളുക്കുമെന്ന് തെളിക്കുന്ന ശാസ്ത്രീയ രേഖകളൊന്നും നിലവിൽ ഇല്ല.

തെളിവില്ല

ഗർഭിണിയായ സ്ത്രീ കുങ്കുമപ്പൂ കഴിച്ചാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് നല്ല നിറം ലഭിക്കുമെന്നാണ് വിശ്വാസം.

ഗർഭിണി

നല്ല വെളുത്ത നിറമുള്ള കുഞ്ഞിനെ ലഭിക്കണമെങ്കിൽ ഗർഭിണി പാലിൽ കുങ്കുമപ്പൂ ചേർത്ത് കഴിക്കണമെന്നാണ് രീതി.

പാലിൽ

ഗർഭിണി കഴിക്കുന്ന കുങ്കുമപ്പൂവിലൂടെ ജനിച്ച് വീഴുന്ന കുഞ്ഞിന്റെ നിറം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് എവിടെയും തെളിയിച്ചിട്ടില്ല.

കുഞ്ഞിന്റെ നിറം

Next എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ