മഹാകുംഭമേള: ആ 66 കോടി പേരെ എങ്ങനെ എണ്ണി?

26 March 2025

TV9 Malayalam

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടന്നത്

മഹാകുംഭമേള

Pic Credit: PTI

പ്രയാഗ്‌രാജില്‍ നടന്ന 45 ദിവസത്തെ മഹാകുംഭമേളയില്‍ 66.3 കോടിയിലധികം ഭക്തര്‍ പുണ്യസ്‌നാനം നടത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു

66.3 കോടി

അവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്ന് യോഗി ആദിത്യനാഥ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

എങ്ങനെ എണ്ണി?

എഐ ടൂളുകള്‍ ഉപയോഗിച്ച് ആളുകളെ എണ്ണി

എഐ

24 മണിക്കൂറിനുള്ളില്‍ ഒരാളെ രണ്ടു തവണ എണ്ണുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും യുപി മുഖ്യമന്ത്രി

24 മണിക്കൂര്‍

മുഖം തിരിച്ചറിയുന്നതിനും തലയെണ്ണുന്നതിനും ഒരു സിസ്റ്റമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

സിസ്റ്റം

ഓരോ 24 മണിക്കൂറിനുശേഷവും അന്തിമ ഡാറ്റ ഉണ്ടാക്കിയെന്നും, ഇതെല്ലാം നിരീക്ഷിക്കുന്നതിന് ഒരു ഇന്റഗ്രേറ്റഡ് സെന്റര്‍ സജ്ജമാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു

അന്തിമ ഡാറ്റ

Next: വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം?