07 JULY 2024
മൺചട്ടിയിൽ പാചകം ചെയ്താൽ കൂടുതൽ രുചികരമാക്കാം എന്ന വിശ്വാസക്കാരാണ് പലരും. അതിനായി ചട്ടി വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
പുതുതായി വാങ്ങിയ ചട്ടി ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകുക. ആദ്യത്തെ ദിവസം വെള്ളം ഒഴിച്ച് വയ്ക്കുക. അടുത്ത ദിവസം കഴുകി കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക.
പിറ്റേ ദിവസം കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കുക. രണ്ടു ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. നാലാം ദിവസം കഴുകി ഉണക്കുക.
ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. എണ്ണ പൂർണ്ണമായും ആഗിരണം ചെയ്ത് ഉണങ്ങുന്നത് വരെ 2-3 മണിക്കൂർ വെയിലത്ത് ഉണക്കുക.
ചട്ടി അടുപ്പത്ത് വച്ച്, 1-2 ടേബിൾസ്പൂൺ അരച്ച തേങ്ങ ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടി ഇട്ടു നിറയെ വെള്ളം ഒഴിക്കുക.
ഇത് തിളപ്പിച്ച ശേഷം, സ്റ്റൗ ഓഫ് ചെയ്ത് ചട്ടി വെയിലത്ത് ഉണക്കുക. ഇനി ഇത് നേരിട്ട് ഉപയോഗിക്കാം.
ചട്ടി കഴുകാൻ സോപ്പ്, മെറ്റല്‍ സ്ക്രബ്ബര്‍ എന്നിവ ഉപയോഗിക്കരുത്. ചകിരി ഉപയോഗിച്ച് കഴുകാം.
പാത്രം അമിതമായി ചൂടാക്കുന്നത് വിള്ളലുകള്‍ ഉണ്ടാക്കും. അതിനാൽ ഇടത്തരം തീയില്‍ പാചകം ചെയ്യുക.
next - ഓർമ്മക്കുറവും ഡിപ്രഷനുമുണ്ടോ? ഭക്ഷണശീലമാകാം വില്ലൻ...