5 APRIL 2025
NEETHU VIJAYAN
IMAGE CREDITS: FREEPIK
പണ്ടുമുതലെ ഔഷധ ഗുണങ്ങളാൽ പേരുകേട്ട ഒന്നാണ് മാവില. ആരോഗ്യഗുണങ്ങളേറെയുള്ള മാവില ചർമ്മ സംരക്ഷണത്തിനും വളരെ നല്ലതാണ്.
വൈറ്റമിൻ സി, ബി, എ, ആൻറി ഓക്‌സിഡൻറ്സ്, ആൻറി മൈക്രോബയൽ ഗുണങ്ങൾ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ മാവിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും നമ്മുടെ പല്ലുകൾക്കും ഏറെ ഗുണകരമായ ഒന്നാണ് ഇത്.
മാവില ചർമ്മത്തിന് നല്ലതാണ്. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ഇവ സഹായിക്കും. ചർമ്മത്തെ പോഷിപ്പിക്കാനും ഈർപ്പം നൽകാനും വളരെ നല്ലതാണ്.
4-5 മാവിലകൾ ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചർമ്മത്തിൻറെ നിറം കൂട്ടാനും ചർമ്മ പ്രശ്നങ്ങൾക്കും നല്ലതാണ്.
നാലോ അഞ്ചോ മാവിലകൾ അൽപം വെള്ളം ചേർത്ത് അരയ്ക്കുക. ഇതിലേക്ക് 2 ടീസ്‌പൂൺ തൈര് ചേർത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടാം.
മാവില സത്ത് മെലാനിൻ ഉൽപാദനത്തെ തടയുന്നു. ഇത് ഹൈപ്പർ പിഗ്മെൻറേഷൻ, കറുത്ത പാടുകൾ, മെലാസ്‌മ എന്നിവ കുറയ്ക്കുന്നു.
മുഖക്കുരു, ചർമ്മത്തിലെ ചെറിയ മുറിവുകൾ എന്നിവ പരിഹരിക്കാനും ആരോഗ്യകരവുമായ ചർമ്മം പ്രോത്സാഹിപ്പിക്കാനും മാവില വളരെ നല്ലതാണ്.