31 March 2025
NEETHU VIJAYAN
IMAGE CREDITS: FREEPIK
അടുക്കളയിലെ പ്രധാന പച്ചക്കറിയിൽ ഒന്നാണ് ബീറ്റ്റൂട്ട്. നിലവധി ആരോഗ്യഗുണങ്ങളുള്ള ഇവ ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ്.
ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിൻ സി, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്.
ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ വളരെ നല്ലതാണ്. കൂടാതെ ശരീരത്തിലെ രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
മുഖത്തെ പിഗ്മെന്റേഷൻ ഇല്ലാതാക്കാനും മൃദുലമായ ചർമ്മം ലഭിക്കാനും ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ്പാക്ക് അനുയോജ്യമായ ഒന്നാണ്.
രണ്ട് സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ നന്നായി യോജിപ്പിച്ച പാക്ക് മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുഖക്കുരുവിനും ചർമ്മത്തിലെ ബ്ലാക്ക് ഹെഡുകളും വൈറ്റ്ഹെഡുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്.
ബീറ്റ്റൂട്ട് ജ്യൂസും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ബീറ്റ്റൂട്ട് മുഖത്ത് സ്വാഭാവികമായ നിറം നൽകുകയും മോയ്സചറൈസിംഗ് ഗുണങ്ങൾ നൽകുന്നു. പാച്ച് ടെസ്റ്റ് നടത്തിയ ശേഷം ഉപയോഗിക്കുക.