സാധാരണ പഴം കഴിച്ചാൽ പഴത്തൊലി വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇവ മുടിക്കും ചർമ്മത്തിനും ഒരുപോലെ ​ഗുണം ചെയ്യുന്ന ഒന്നാണ്.

പഴത്തൊലി

പഴത്തൊലിയുടെ വെള്ളത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിച്ച് മുടി വളർച്ച കൂട്ടുന്നു.

മുടി വളർച്ച

പഴത്തൊലി 10-15 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക. ശേഷം ഈ വെള്ളം അരിച്ചെടുക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് ചൂടാറുന്നത് വരെ വയ്ക്കാൻ ശ്രമിക്കണം.

തയ്യാറാക്കുന്നത്

തണുത്ത പഴത്തൊലിയുടെ വെള്ളം തലയോട്ടിയിൽ തേച്ച് കുറച്ച് സമയം സൗമ്യമായി മസാജ് ചെയ്യുക. അത് വേരുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുക.

മസാജ് ചെയ്യുക

ഏകദേശം 30 മിനിറ്റെങ്കിലും ഈ വെള്ളം നിങ്ങളുടെ തലയോട്ടിയിൽ വയ്ക്കാൻ ശ്രമിക്കണം. തൊലിയിലെ പോഷകങ്ങൾ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു.

30 മിനിറ്റ്

ഈ വെള്ളം തലയോട്ടിയിലെ pH സന്തുലിതമാക്കാൻ സഹായിക്കുന്നു. കൂടാതെ മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

തലയോട്ടിയിലെ pH

മുടി വളർച്ച വേ​ഗത്തിലാക്കാൻ നിങ്ങൾക്കിത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പഴത്തൊലി ഉപയോ​ഗിച്ചുള്ള വെള്ളം തലയിൽ തേയ്ക്കാം.

രണ്ടുതവണ

നിങ്ങൾ തലയോട്ടിയിൽ ഉപയോ​ഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് അലർജിയുള്ളവർക്ക് ഏറെ സഹാകരമാകും. 

പാച്ച് ടെസ്റ്റ്