28 January 2025
SHIJI MK
Freepik Images
മുടി വളരുന്നതിനായി പല മാര്‍ഗങ്ങള്‍ പരീക്ഷിക്കാറില്ലേ? എന്നാല്‍ പഴത്തൊലി വെച്ചൊരു പരീക്ഷണം നടത്തി നോക്കിയാലോ?
പഴ കഴിച്ചതിന് ശേഷം പഴത്തൊലി കളയുന്നതാണല്ലോ ശീലം. എന്നാല്‍ പഴത്തൊലി അങ്ങനെ വെറുതെ കളയരുത്.
മുടി തഴച്ചുവളരുന്നതിനും മുടികൊഴിച്ചില്‍ അകറ്റുന്നതിനും ഏറ്റവും മികച്ച മാര്‍ഗമാണ് പഴത്തൊലി.
പഴത്തിന്റെ തൊലിയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ ബി6 എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ തലയോട്ടിയെ ആരോഗ്യമുള്ളതാക്കി മുടിവളര്‍ച്ച വേഗത്തിലാക്കുന്നു.
പഴത്തിന്റെ തൊലി ഒരു കപ്പ് വെള്ളിത്തിലിട്ട് 15 മിനിറ്റ് തിളപ്പിച്ചെടുക്കാം. എന്നിട്ട് ഈ വെള്ളം തണുക്കാനായി വെക്കാം.
തണുത്തതിന് ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുടിയ കരുത്തുറ്റതാക്കുന്നു.
മാത്രമല്ല, താരന്‍ അകറ്റുന്നതിനും വാഴപ്പഴത്തിന്റെ തൊലി വളരെ നല്ലതാണ്.
പഴത്തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ബിപി കുറയ്ക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?