മുടികൊഴിച്ചിൽ പെട്ടെന്ന് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ.

12  NOVEMBER 2024

NEETHU VIJAYAN

മുടി സംരക്ഷണത്തിന് ഏറ്റവും നല്ല മാർ​ഗമാണ് കറ്റാർവാഴ. അതിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നു.

കറ്റാർവാഴ

Image Credit: Freepik

തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്.

വരണ്ടതായി

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു സ്പൂൺ വെളിച്ചെണ്ണ യോജിപ്പിച്ച് തലയിലും മുടിയുടെ പുരട്ടി മസാജ് ചെയ്യുന്നത് മുടിവളർച്ച വേഗത്തിലാക്കും.

വെളിച്ചെണ്ണ

ഒരു സ്പൂൺ തേനും, കറ്റാർവാഴ ജെലും അല്പം വെളിച്ചെണ്ണയും യോജിപ്പിച്ച പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം.‍‌

തേനും-കറ്റാർവാഴയും

രണ്ട് സ്പൂൺ സവാള നീരിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക.

സവാള നീരിലേക്ക്

15 മിനുട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കുക.

ആഴ്ചയിൽ  രണ്ടോ മൂന്നോ

ഒരു ബൗളിൽ രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം തേങ്ങാപ്പാലും യോജിപ്പിച്ച പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകുക.  

തേങ്ങാപ്പാൽ

Next: സ്മൂത്തി തയാറാക്കുമ്പോൾ ശ്രദ്ധിക്കാം...