13  January 2025

SHIJI MK

മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം

Unsplash Images

മുടിയുടെ കരുത്ത് വർധിപ്പിക്കുന്നതിന്  സ്വാഭാവിക എണ്ണ നീക്കം ചെയ്യാതെ അതിനെ പോഷിപ്പിക്കുകയും ഈർപ്പമുള്ളതാക്കുകയും ചെയ്യുന്ന സൾഫേറ്റ് രഹിത, സൗമ്യമായ ഹെയർ കെയർ ഉത്പന്നങ്ങൾ ഉപയോഗിക്കുകയും വേണം.  

മുടി

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സ്പ്ലിറ്റ് എൻഡുകൾ, പൊട്ടൽ, ഫ്രിസ് എന്നിവ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഇതിനായി രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ മുടിയുടെ തുമ്പ് വെട്ടി കൊടുക്കാവുന്നതാണ്.

വെട്ടാം

മുടി ചീകാനായി എപ്പോഴും വൈഡ്-ടൂത്ത് ചീപ്പ് ഉപയോഗിക്കാൻ ശ്രമിക്കണം. മുടി പൊട്ടുന്നത് തടയുന്നതിന് ഇത് ഒരു പരിധി വരെ സഹായിക്കും.

ചീപ്പ്

അമിതമായി ചൂട് മുടിക്ക് നൽകുന്നത് കേടുപാടുകൾ വരുന്നതിന് വഴിവെക്കും. ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

ഹീറ്റ്

പതിവായി ഹെയർ മാസ്ക് ഉപയോഗിക്കുന്നത് മുടിക്ക് ഈർപ്പവും പോഷണവും നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ ഹെയർ മാസ്ക് ഇടാൻ ശ്രദ്ധിക്കുക.

മാസ്ക്

ധാരാളം വെള്ളം കുടിക്കുന്നത് രോമകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നതിനാൽ ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക.

വെള്ളം

വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ  ഭക്ഷണം ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മീൻ, ചീര, ബദാം തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആഹാരം

മാനസിക സമ്മർദ്ദം വർധിക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകും. അതിനാൽ സമ്മർദ്ദം പരമാവധി കുറയ്ക്കാനുള്ള വഴികൾ പരീക്ഷിക്കുക.

സമ്മർദ്ദം

ആരോഗ്യമുള്ള മുടിക്ക് നല്ല ഉറക്കവും അനിവാര്യം തന്നെ. ദിവസവും 7-8 മണിക്കൂർ ഉറങ്ങാനായി ശ്രദ്ധിക്കുക.

ഉറക്കം

കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും

NEXT