23 January 2025
SHIJI MK
Unsplash Images
ചായ കുടിക്കാന്‍ പാല്‍ വേണ്ടേ? ചായയ്ക്ക് മാത്രമല്ല കാപ്പിയോ ഷെയ്‌ക്കോ ഉണ്ടാക്കാനും പാല്‍ ആവശ്യം തന്നെ.
പാല്‍ ശരീരത്തിലെത്തുന്നത് ഏറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഇവ ഗുണം ചെയ്യുന്നു.
പക്ഷെ പാല്‍ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ കേടാകും. ഫ്രിഡ്ജില്‍ നിന്ന് കേടാകുന്നതിനേക്കാള്‍ എളുപ്പത്തിലാണ് പുറത്തുവെച്ചാല്‍ കേടാകുന്നത്.
ഫ്രിഡ്ജില്‍ വെക്കാതെ തന്നെ എങ്ങനെയാണ് പാല്‍ രണ്ട് ദിവസത്തോളം സൂക്ഷിക്കുന്നതെന്ന് അറിയാമോ?
പാസ്ചറൈസേഷന്‍ എന്ന പ്രക്രിയ നടത്തുന്നത് വഴിയാണ് പാല്‍ കേട് വരാതിരിക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പാല്‍ നന്നായി തിളപ്പിക്കുക എന്നതാണ്.
അഞ്ച് മിനിറ്റ് ഹൈ ഫ്‌ളെയിമിലും അഞ്ച് മിനിറ്റ് ലോ ഫെളെയിമിലും പാല്‍ തിളപ്പിക്കാം. എന്നിട്ട് ഉടന്‍ തന്നെ ഒരു പാത്രം നിറയെ ഐസ് ഇട്ടശേഷം അതിലേക്ക് പാല്‍ പാത്രം ഇറക്കി വെക്കാം.
ഈ പാത്രം അടച്ച് വെക്കരുത്. ഇത് നന്നായി തണുത്ത ശേഷം അരിച്ചെടുത്ത് എയര്‍ടൈറ്റ് മാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്.
ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി പെട്ടെന്ന് തന്നെ തണുപ്പിച്ച് എടുത്തത് കൊണ്ട് പാലിലുണ്ടായിരുന്നു ബാക്ടീരിയകള്‍ നശിച്ചുപോയിട്ടുണ്ടാകും. അതിനാല്‍ പാല്‍ കേട് വരാനുള്ള സാധ്യതയും കുറവാണ്.
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്