17 JANUARY 2025
NEETHU VIJAYAN
കാണാൻ സുന്ദരൻ രുചിയിലും കേമൻ... അതാണ് ക്യാരറ്റ്. എന്നാൽ ഇതിനെ കേടാകാതെ സുക്ഷിക്കുക അല്പം ബുദ്ധിമുട്ടാണ്.
Image Credit: Freepik
കാരറ്റ് ഫ്രിഡ്ജിൽ വയ്ക്കുകയോ അല്ലെങ്കിൽ പുറത്ത് വയ്ക്കുകയോ ചെയ്തെങ്കിൽ വേഗം വാടിപോകാറുണ്ട്.
വാടിപോയ കാരറ്റിനെ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് കുറച്ച് തണുത്ത വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക.
ക്യാരറ്റ് മുഴവനായി മുങ്ങി കിടക്കുന്ന പോലെ തണുത്ത വെള്ളമൊഴിക്കണം. ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക.
കൈകൊണ്ട് ഇത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ഏകദേശം അരമണിക്കൂറെങ്കിലും അടച്ചു വയ്ക്കുക.
അത്രയും നേരം വാടിയിരുന്ന കാരറ്റ് വേഗം ഫ്രഷ് ആയികിട്ടും. എത്ര വാടിയ കാരറ്റിനെയും എളുപ്പത്തിൽ ഫ്രഷ് ആക്കാൻ പറ്റും.
Next: പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ