ഓ.. എന്തൊരു വെയിൽ, ടാൻ മാറാനുള്ള പരിഹാരം ഇവിടെയുണ്ട്

21 September 2024

TV9 Malayalam

കരുവാളിപ്പും ടാനും നീക്കം ചെയ്യാൻ തേന്‍-നാരങ്ങാനീര് മിശ്രിതം സഹായിക്കും. നാരങ്ങ നീരിൽ കുറച്ച് തേന്‍ ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.

തേന്‍-നാരങ്ങാനീര്

Pic Credit: Getty Images

ഓറഞ്ചിന്റെ നീര്, തേൻ, തൈര് എന്നിവ ആവശ്യാനുസരണം ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഒരുവിധം ഉണങ്ങുമ്പോൾ കഴുകി കളയുക.

ഓറഞ്ച് നീര്, തേൻ, തൈര്

മുൾട്ടാണി മിട്ടിയും റോസ് വാട്ടറും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമിട്ട് 20 മിനിറ്റിന് ശേഷം കഴുകി കളയുക.

മുൾട്ടാണി മിട്ടി, റോസ് വാട്ടർ

തക്കാളി നീരും പഞ്ചസാരയും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ ഒന്നിടവിട്ട് പാക്ക് ഈടുന്നത് ടാൻ കുറയ്ക്കാൻ സഹായിക്കും.

തക്കാളി, പഞ്ചസാര

അരിപ്പൊടി, ഉരുളക്കിഴങ്ങിന്റെ നീര്, പാൽ എന്നിവ ചേർത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. 

അരിപ്പൊടി, ഉരുളക്കിഴങ്ങ്, പാൽ 

Next: പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് വീട്ടില്‍ നിന്ന് മാറ്റാം