18 July 2024

SHIJI MK

പാത്രങ്ങളിലെ എണ്ണമയം കളയാന്‍ ഇതാ ഒരു വഴി

പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണ പാത്രങ്ങളില്‍ നിന്ന് കഴുകി കളയാന്‍ വലിയ പ്രയാസമാണ്. എത്ര കഴുകിയാലും പാത്രം വൃത്തിയാകില്ല.

എണ്ണ

പാത്രങ്ങളിലെ എണ്ണമയം നീക്കാന്‍ നമ്മള്‍ ഡിഷ് വാഷ് ഉപയോഗിച്ചല്ലെ കഴുകാറ്. എന്നാല്‍ ഇങ്ങനെ ചെയ്തിട്ടും പലപ്പോഴും കാര്യമുണ്ടാകാറില്ല.

വഴിയുണ്ടോ?

ബേക്കിങ് സോഡ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകിയാല്‍ എണ്ണമയം മാറികിട്ടും.

ബേക്കിങ് സോഡ

ബേക്കിങ് സോഡ ഉപയോഗിച്ച് വൃത്തിയാക്കുന്നതിലൂടെ പാത്രങ്ങളിലുള്ള പോറലുകള്‍ വരുന്നതിന് ആശ്വാസം നല്‍കും.

പോറലുകള്‍

ചൂടുവെള്ളത്തില്‍ ഇത്തരം പാത്രങ്ങള്‍ ഒരു 15 മിനിറ്റ് മുക്കിവെക്കാം. എന്നിട്ട് സോപ്പ് ഉപയോഗിച്ച് കഴുകികളയാവുന്നതാണ്.

ചൂട് വെള്ളം

ചൂടുവെള്ളത്തില്‍ വിനാഗിരിയും ഒഴിച്ച ശേഷം കറകളുള്ള പാത്രം രണ്ട് മണിക്കൂര്‍ മുക്കിവെക്കാം. പിന്നീട് സോപ്പ് ഉപയോഗിച്ച് കഴുകാം.

വിനാഗിരി

കറകള്‍ പോകുന്നതിന് ഉപ്പ് തേച്ച ശേഷം കുറച്ചുനേരം വെക്കാം. എന്നിട്ട് സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകാം.

ഉപ്പ്