12 NOVEMBER 2024
NEETHU VIJAYAN
വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില
Image Credit: Freepik
വെറുംവയറ്റിൽ മല്ലിയില വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്‌ട്രോൾ കുറയാൻ ഉത്തമ പ്രതിവിധിയാണ്.
അസിഡിറ്റി, തൈറോയ്ഡ്, മൈഗ്രെയ്ൻ എന്നിവ ഒഴിവാക്കാനും മല്ലിയിലവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
കടകളിൽ നിന്നും വാങ്ങുന്ന മല്ലിയില കേടാകാതെ സൂക്ഷിക്കുന്നതും കെമിക്കലുകൾ മാറ്റി വൃത്തിയാക്കുന്നതും അത്ര എളുപ്പമല്ല.
തണുത്ത വെള്ളത്തിനടിയിൽ 30 സെക്കൻഡ് മല്ലിയില പിടിക്കുക. അഴുക്കും കീടനാശിനികളും നീക്കം ചെയ്യാൻ വിരലുകൾ കൊണ്ട് മൃദുവായി ഇളക്കി കൊടുക്കാം.
വെളുത്ത വിനാഗിരി അല്ലെങ്കിൽ ആപ്പിൾ സിഡെർ വിനെഗർ, വെള്ളം ചേർത്ത് മിശ്രിതം തയാറാക്കി മല്ലിയില 10-15 മിനിറ്റ് മുക്കിവയ്ക്കാം.
പിന്നീട് തണുത്ത വെള്ളത്തിൽ കഴുകുക. കീടനാശിനികളുടെ അവശിഷ്ടങ്ങൾ കളയാനും ബാക്ടീരിയകളെ നശിപ്പിക്കാനും വിനാഗിരി സഹായിക്കും
1-2 ടീസ്പൂൺ ഉപ്പ് ഒരു പാത്രത്തിലെടുത്ത് വെള്ളത്തിൽ ലയിപ്പിക്കുക. മല്ലിയില ഏകദേശം 10 മിനിറ്റ് ഇട്ട് വയ്ക്കാം.
Next ഹേ...കരച്ചിലിനും ഗുണങ്ങളോ?