21 November 2024
SHIJI MK
Unsplash Images
അമിതമായ ശരീരഭാരം ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന വിഷയമാണ്. ശരീരഭാരം കുറയ്്ക്കുന്നതിനായി പല വഴികള്‍ പരീക്ഷിച്ചാലും ഫലം കാണാതെ നിരാശരാകുന്നവരുമുണ്ട്.
വ്യായാമം ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്ന വഴികളുണ്ട്. അവ എന്തെല്ലാമാണെന്ന് പരിചയപ്പെടാം.
ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. അതായത് ടിവി കണ്ടും ഫോണ്‍ നോക്കിയും ഭക്ഷണം കഴിക്കാതിരിക്കുക.
ഭക്ഷണ കഴിക്കാനായി ചെറിയ പ്ലേറ്റുകള്‍ തിരഞ്ഞെടുക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു. വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നതുകൊണ്ട് തന്നെ നിങ്ങള്‍ കുറച്ച് ഭക്ഷണമേ കഴിക്കൂ.
ശരിയായ ഉറക്കം ലഭിക്കുക എന്നത് വളരെ അനിവാര്യമായ കാര്യമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് അമിത വിശപ്പിന് കാരണമാകും.
പ്രോട്ടീന്‍ കുടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. ഭക്ഷണത്തോടുള്ള താത്പര്യവും കുറയ്ക്കും.
നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
സോഡ, മധുര പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് പകരം വെള്ളമോ ഹെര്‍ബല്‍ ചായയോ കുടിക്കാം.
സമ്മര്‍ദം കുറയ്ക്കുന്നതും ശരീരത്തിന് ഗുണം ചെയ്യും. അതിനായി മെഡിറ്റേഷന്‍, ഡീപ് ബ്രീത്തിങ് എന്നിവ സ്വീകരിക്കാവുന്നതാണ്.
വ്യായാമം ചെയ്തില്ലെങ്കിലും നിങ്ങള്‍ക്ക് ഫോണില്‍ സംസാരിക്കുന്ന സമയത്ത് നടക്കാം. ലിഫ്റ്റ് ഉപയോഗിക്കാതെ പടികള്‍ കയറാം തുടങ്ങി പല കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
വായതുറന്ന് ഉറങ്ങുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചോളൂ