15 August 2024
Abdul basith
നമ്മുടെ ഭക്ഷണരീതി പഞ്ചസാര കൂടുതലുള്ളതാണ്. ചായയിലും മറ്റും ഇടുന്ന പഞ്ചസാരയല്ല. അരിയാഹാരം കഴിക്കുന്നത് കൊണ്ട് അത്തരത്തിലും പഞ്ചസാര ഉള്ളിൽ ചെല്ലും.
ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് വളരെ അനിവാര്യമാണ്. അതിന് സഹായിക്കുന്ന ചില മാർഗങ്ങൾ ഇതാ.
ഭക്ഷണസാധനങ്ങളുടെ പാക്കറ്റിലുള്ള ന്യൂട്രീഷ്യൻ ലേബൽ പരിശോധിക്കാൻ മറക്കരുത്. ഫ്രൂക്ടോസ്, ഗ്ലൂക്കോസ്, സുർക്കോസ് തുടങ്ങി പല പേരുകളിൽ ഇത് കാണാം.
എനർജി ഡ്രിങ്ക്, കാർബണേറ്റഡ് ഡ്രിങ്ക് (സോഡ), പഞ്ചസാര ചേർത്ത ജ്യൂസ് എന്നിവയ്ക്ക് പകരം പച്ചവെള്ളവും ഹെർബൽ ടീയുമൊക്കെ ശീലമാക്കുക.
ജ്യൂസിന് പകരം പഴങ്ങൾ കഴിക്കുക. പഴങ്ങൾ ജ്യൂസാവുമ്പോൾ പഞ്ചസാര വർധിക്കും. പഴങ്ങളിൽ ലഭിക്കുന്ന നാരുകളുടെ ഗുണങ്ങൾ ജ്യൂസിൽ ഉണ്ടാവുകയുമില്ല.
പഞ്ചസാര അടങ്ങിയ മിഠായികളും ബിസ്കറ്റുകളുമൊക്കെ ഒഴിവാക്കി ഡ്രൈ ഫ്രൂട്ട്സ് പതിവാക്കുക. പഞ്ചസാര ചേർക്കാത്ത യോഗർട്ടും നട്ട്സും സീഡ്സുമൊക്കെ നല്ലതാണ്.
മുൻ താരങ്ങൾ
ഭക്ഷണം സ്വയം പാചകം ചെയ്യുന്നതിലൂടെ ചേർക്കപ്പെടുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാനാവും. പാക്ക്ഡ് ഫുഡ് വാങ്ങുമ്പോൾ ഇതിന് സാധിക്കില്ല.