01 September 2024
SHIJI MK
Getty Images
ഇഞ്ചി വെള്ളമാണോ അല്ലെങ്കില്‍ ഉലുവ വെള്ളമാണോ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നല്ലതെന്ന് അറിയാമോ? പരിശോധിക്കാം.
തെറ്റായ ജീവിതശൈലി കാരണമാണ് പലരിലും അടിവയറ്റില്‍ കൊഴുപ്പ് ഉണ്ടാകുന്നത്. ഇത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി പലരും പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അതിലുള്ള രണ്ട് വഴിയാണ് ഇഞ്ചിവെള്ളവും ഉലുവ വെള്ളവും.
എന്നാല്‍ ഇത് രണ്ടും മാറിമാറി കുടിക്കുന്നവരുണ്ട്. ഇവയില്‍ ഏതാണ് നല്ലതെന്ന് അറിഞ്ഞിട്ടല്ല പലരും കുടിക്കുന്നത്.
സ്ഥിരമായി ഇഞ്ചിവെള്ളം കുടിക്കുന്നതിന് ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കുന്നതിന് സഹായിക്കും. ഇഞ്ചിയിലുള്ള തെര്‍മോജെനിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
ഇഞ്ചിവെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഉപാപചയം വര്‍ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഉലുവയില്‍ അടങ്ങിയ നാരുകള്‍ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.
ഇഞ്ചിവെള്ളത്തിലും ഉലുവ വെള്ളത്തിലും അടങ്ങിയിരിക്കുന്ന സജീവ സംയുക്തങ്ങളും ഫൈബറിന്റെ അളവും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ഉലുവ വെള്ളവും ഇഞ്ചിവെള്ളവും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഒരുപോലെ പ്രയോജനകരമാണ്.
അവധി ദിവസം അമിതമായി ഉറങ്ങാറുണ്ടോ? ഇതിന് ഗുണങ്ങളുണ്ട്