നവജാത ശിശുക്കളെ നല്ലതുപോലെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് കൊതുക് കടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്.

എവിടെയങ്കിലും വെള്ളം കെട്ടികിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ചെടി ചട്ടികളിലും മറ്റും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക.

കുട്ടികളെ കൊതുകുകള്‍ ധാരാളമായുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോവാതെയിരിക്കുക.

കൊതുക് കടിയേല്‍ക്കുന്നതിലും നിന്നും സംരക്ഷിക്കുന്ന പ്രതിരോധ ക്രീമുകള്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് പുരട്ടുക. കെമിക്കല്‍ ഇല്ലാത്ത പ്രകൃതിദത്ത ക്രീമുകള്‍ ഉപയോഗിക്കുന്നതാകും ഉത്തമം.

വായു സഞ്ചാരം ലഭിക്കാവുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കുഞ്ഞുങ്ങളെ കിടത്തുന്ന സ്ഥലത്ത് കൊതുകുവല ഉപയോഗിക്കുക.