വീട്ടിലെ ചിതൽപ്പുറ്റുകളുടെ ശല്യം മാറ്റാനുള്ള വഴികൾ

13  April 2025

Abdul Basith

Pic Credit: Pexels

ചിതല്പുറ്റുകൾ നമ്മുടെ നാട്ടിൽ സാധാരണയായി. വീട്ടിനുള്ളിലും പുറത്തുമൊക്കെ നമ്മൾ ചിതല്പുറ്റുകൾ കാണാറുമുണ്ട്. ഇവയെ തുരത്താൻ ചില വഴികളുണ്ട്.

ചിതല്പുറ്റ്

ചോർച്ചയുള്ള പൈപ്പുകളൊക്കെ അടയ്ക്കുക. വീട്ടിലെ ഡ്രെയിനേജ് സൗകര്യം കൃത്യമാക്കുക. ബേസ്മെൻ്റുകളിലും മറ്റും ഡിഹ്യുമിഡിഫയർ ഉപയോഗിക്കുക.

പൈപ്പ്

തടി കൊണ്ടുള്ള പ്രതലങ്ങളെ നേരിട്ട് മണ്ണുമായി ബന്ധപ്പെടുത്തരുത്. ഇതിലൂടെ ചിതല്പുറ്റുകൾ വേഗം പടർന്നുപിടിക്കാനുള്ള സാധ്യത തടയാം.

തടി

മതിലിലെയും ജനാലയിലെയുമൊക്കെ വിള്ളലുകളിൽ കൂടി ചിതൽ അകത്തുകയറാൻ സാധ്യതയുണ്ട്. ഈ വിടവുകളും വിള്ളലുകളും അടയ്ക്കണം.

വിള്ളൽ

അമിതമായി വളർന്ന പുല്ല് ഇടയ്ക്കിടെ വെട്ടിക്കളയണം. വീടിനോട് ചേർന്നാണ് ഈ പുല്ലെങ്കിൽ ഈർപ്പം തങ്ങിനിന്ന് ചിതൽ വരാനുള്ള സാധ്യത വർധിക്കും.

പുല്ല്

കീടനാശിനി ഉപയോഗിച്ച് ചിതല്പുറ്റുകൾ നശിപ്പിക്കാൻ ആലോചനയുണ്ടെങ്കിൽ പ്രൊഫഷണലുകളെ സമീപിക്കണം. സ്വയം കീടനാശിനി ഉപയോഗിക്കരുത്.

കീടനാശിനി

ഇടയ്ക്കിടെയുള്ള പരിശോധന വളരെ നിർണായകമാണ്. വീടിനുള്ളിൽ ചിതല്പുറ്റുകൾ വരുന്നതും പെരുകുന്നതും കണ്ടെത്താൻ പരിശോധന സഹായിക്കും.

ഇടയ്ക്കിടെയുള്ള പരിശോധന

ചിതൽ ഉൾപ്പെടെയുള്ളവയെ തുരത്താൻ ഫ്യുമിഗേഷൻ വളരെ നല്ലതാണ്. എന്നാൽ, ഇതിന് ചില റിക്സുകളുമുണ്ട്. അവസാന മാർഗമായി മാത്രം ഇത് പരിഗണിക്കുക.

ഫ്യുമിഗേഷൻ