22 MARCH 2025
NEETHU VIJAYAN
അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിനൊപ്പം പലതരം ആരോഗ്യപ്രശ്‌നങ്ങളും ആളുകളെ അലട്ടുകയാണ്.
Image Credit: FREEPIK
ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് ഈ സയത്ത് ആവശ്യമാണ്. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ ശ്രമിക്കണം.
വിയർപ്പിലൂടെ ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടമാകും. ആവശ്യമായ അളവിൽ ശുദ്ധമായ വെള്ളം കുടിച്ചുകൊണ്ടേയിരിക്കുക.
തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, സ്‌ട്രോബെറി, തക്കാളി, കരിക്കിൻ വെള്ളം തുടങ്ങിയവയെല്ലാം ധാരാളമായി കഴിക്കേണ്ടതാണ്.
വേഗം ദഹിക്കുന്ന ലഘുവായ ഭക്ഷണമാണ് ഈ വേനൽക്കാലത്ത് ഏറ്റവും നല്ലത്. എരിവും പുളിയും അൽപ്പം കുറയ്ക്കാം.
യോഗർട്ട്, വെള്ളരിക്ക, പുതിനയില, തേങ്ങ, പുളിയുള്ള പഴങ്ങൾ തുടങ്ങിയവയെല്ലാം വേനലിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നവയാണ്.
Next: അറിയാം വഴുതനയുടെ ഗുണങ്ങൾ