24 March 2025
SHIJI MK
Unsplash/Freepik Images
ഇത് മാമ്പഴക്കാലമാണ്. എല്ലാ വീടുകളിലും ഇപ്പോള്‍ സുലഭമായി മാമ്പഴമുണ്ടാകും.
രോഗപ്രതിരോധശേഷി, ഹൃദയാരോഗ്യം എന്നിവയ്‌ക്കെല്ലാം മാമ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ വൈറ്റമിന്‍ സി, എ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും മാമ്പഴത്തിലുണ്ട്.
എന്നാല്‍ നിലത്ത് നിന്ന് ലഭിക്കുന്ന മാമ്പഴങ്ങളില്‍ മിക്കവയിലും പുഴു ഉണ്ടാകാറുണ്ട്. പുഴു ഇല്ലാതെ നല്ല മാമ്പഴം ലഭിക്കുന്നതിനായി ഒരു വഴിയുണ്ട്.
നന്നായി മൂപ്പെത്തിയ മാമ്പഴം കായീച്ചയുടെ മുട്ടകള്‍ നശിപ്പിച്ചതിന് ശേഷം പഴുപ്പിക്കുകയാണ് ചെയ്യുന്നത്.
കായീച്ച മുട്ടകള്‍ മാമ്പഴത്തിന്റെ തൊലിയില്‍ നിന്നും പൂര്‍ണമായും അകറ്റിയാല്‍ മാത്രമേ മാമ്പഴം കേടാകാതിരിക്കൂ.
ശേഷം ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് മാങ്ങ അതില്‍ മുക്കി വെക്കാം.
ഒരു ബക്കറ്റ് തിളിപ്പിച്ച വെള്ളത്തില്‍ മുക്കാല്‍ ബക്കറ്റ് പച്ചവെള്ളം ഒഴിച്ച് ലിറ്ററിന് ഒരു ഗ്രാം അളവില്‍ ഉപ്പ് ചേര്‍ക്കണം.
ഇതിലേക്ക് 15 മിനിറ്റ് നേരം മാമ്പഴം മുക്കിവെല്ലാം. ഇങ്ങനെ ചെയ്യുന്നത് പുഴുക്കളെ മാമ്പഴത്തില്‍ നിന്ന് അകറ്റാന്‍ സഹായിക്കും.
വിളര്‍ച്ച മാറ്റാന്‍ ഈന്തപ്പഴം കഴിക്കാം