മഴക്കാലത്ത് കണ്ണിലെ അണുബാധ എങ്ങനെ തടയാം?

06 July 2024

മഴക്കാലം പൊതുവേ അസുഖക്കാലമാണ്. അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനാൽ അസുഖങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്. പിങ്ക് അടക്കമുള്ള കണ്ണ് രോഗങ്ങൾക്കും സാധ്യതയുണ്ട്. മഴക്കാലത്ത് കണ്ണിലെ അണുബാധ എങ്ങനെ തടയാമെന്ന് നോക്കാം.

മഴക്കാലത്തെ അസുഖങ്ങൾ

ഇടയ്ക്കിടെയുള്ള കൈ കഴുകൾ മഴക്കാലത്തെന്നല്ല, എപ്പോഴും നല്ലതാണ്. കയ്യിലെ രോഗാണുക്കൾ മുഖത്തും കണ്ണിലുമൊക്കെ പറ്റാതിരിക്കാൻ ഇത് സഹായിക്കും. വൃത്തിയുള്ള കൈകൾ കൊണ്ട് മാത്രമേ കണ്ണിൽ തൊടാവൂ.

ഇടയ്ക്കിടെ കൈ കഴുകുക

വ്യക്തിശുചിത്വവും മഴക്കാലത്ത് അനിവാര്യമാണ്. വൃത്തിയുള്ള ടവലുകളും ഹാൻഡ് കർച്ചീഫുകളും ഉപയോഗിക്കുക. ഇത് മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.

വ്യക്തിശുചിത്വം

പുറത്തിറങ്ങുമ്പോൾ പൊടിയിൽ നിന്നും മറ്റും സംരക്ഷിക്കാൻ സൺ ഗ്ലാസ് ധരിക്കുന്നത് നന്നായിരിക്കും. ഈ പൊടിയിൽ മഴ കൊണ്ടുവരുന്ന അണുക്കളുണ്ടാവും.

കണ്ണ് സംരക്ഷണം

കോണ്ടാക്ട് ലെൻസ് ധരിക്കുന്നവരാണെങ്കിൽ അത് വൃത്തിയായി സൂക്ഷിക്കുക. കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം കോണ്ടാക്ട് ലെൻസുകൾ സ്പർശിക്കുക.

കോണ്ടാക്ട് ലെൻസ്

പൊതു സ്വിമ്മിങ് പൂളുകളിൽ നീന്തുന്നത് ഒഴിവാക്കണം. ബാക്ടീരിയയും ഫംഗസുമൊക്കെ ഇത്തരം വെള്ളത്തിൽ ഉണ്ടാവാനിടയുണ്ട്.

സ്വിമ്മിങ് പൂളുകൾ ഒഴിവാക്കുക

ഇനി ഏതെങ്കിലും തരത്തിൽ കണ്ണിന് ഒരു ബുദ്ധിമുട്ടുണ്ടായാൽ ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്. രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ ചികിത്സ ആരംഭിച്ചാൽ അസുഖത്തെ വേഗം തടയാനാവും. 

ഡോക്ടറുടെ സേവനം തേടുക