ഒരു വർഷംവരെ മല്ലിയില കേടാകാതെ സൂക്ഷിക്കണോ?

11 OCTOBER 2024

ASWATHY BALACHANDRAN

മല്ലിയില വാങ്ങിച്ചു പെട്ടെന്ന് വാടിക്കരിഞ്ഞ് ഉപയോഗശൂന്യമാകുന്നതിന് പ്രതിവിധി ഉണ്ട്.

മല്ലിയില

Pic Credit:  GETTY IMAGE

ഒരു വർഷം വരെ മല്ലിയിലയുടെ നിറം നഷ്ടപ്പെടാതെയും കേടാവാതെയും സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

കേടാവാതെ

മല്ലിയില വേരും ചീഞ്ഞ ഇലകളും മാറ്റി മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട വെള്ളത്തിൽ അരമണിക്കൂർ മുക്കി വയ്ക്കുക.

അരമണിക്കൂർ

നന്നായി കഴുകി വെള്ളം തോർത്തിയെടുക്കുക. വെള്ളം നന്നായി മാറിയതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കുക.

അരിഞ്ഞെടുക്കുക

അരിഞ്ഞെടുത്ത ഇല രണ്ട് മിനിറ്റ് ആവിയിൽ വേവിക്കുക. നന്നായി ചൂടാറിയതിനു ശേഷം ഒരു സിപ് ലോക്ക് ബാഗിലോ വായു കടക്കാത്ത പാത്രത്തിലോ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാം.

ആവിയിൽ വേവിക്കുക

തണുത്ത് കഴിയുമ്പോൾ ആവശ്യാനുസരണം ഒരു സ്പൂൺ കൊണ്ടോ ഫോർക്ക് കൊണ്ടോ ഇളക്കി എടുക്കാവുന്നതാണ്.

ആവശ്യാനുസരണം

Next: ചുമ്മാ വലിച്ചെറിയല്ലേ..! ചർമ്മ സംരക്ഷണത്തിൽ പഴത്തൊലി കേമൻ