10 NOVEMBER 2024
NEETHU VIJAYAN
വീട്ടുമുറ്റത്ത് സുലഭമായി ലഭിച്ചിരുന്ന പേരയ്ക്കയുടെ പെരുമയെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
Image Credit: Freepik
പേരക്കയിലും കുരുവിലും ഇലയിലും അടക്കം ഗുണങ്ങൾ ഒരുപാടാണ്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പേരമരത്തിലെ വിവിധ ഘടകങ്ങൾ പരിഹാരമാണ്.
എന്നാൽ പേര ഇലയിലെ ഗുണങ്ങൾ പലർക്കും ഇപ്പോഴും അറിയില്ല. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ഇത് നല്ലതാണ്.
അത്തരക്കാർക്ക് വളരെ രുചികരമായ ഒരു പേരയില ചമ്മന്തി ഉണ്ടാക്കാം. ഒത്തിരി ഗുണങ്ങൾ നിറഞ്ഞതാണിത്.
പേരയില, മല്ലിയില, ശർക്കര, ഉപ്പ്, നാരങ്ങാ നീര്, പച്ചമുളക്, വെള്ളം എന്നിവയാണ് ചമ്മന്തിക്ക് വേണ്ട ചേരുവകൾ.
8 പേരയിലയും അരക്കപ്പ് മല്ലിയിലയും കഴുകി ഇതിനൊപ്പം മൂന്ന് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക.
കാൽ കപ്പ് ശർക്കര പാനിയാക്കി ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ടും 2 ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർക്കുക.
മൂന്ന് നാല് ദിവസത്തേക്ക് ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ദിവസവും ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.
Next: തക്കാളി മാസങ്ങളോളം കേടാകാതെ ഇരിക്കണോ? ഒരു നുള്ള് ഉപ്പ് മതി