02 December 2024
SHIJI MK
Freepik Images
അരിയും ഉഴുന്നും ചേർത്ത് അല്ലാതെ ഗോതമ്പ് പൊടി ഉപയോഗിച്ചും ദോശ ഉണ്ടാക്കാം.
ക്രിസ്പിയും രുചികരവുമായ ദോശ വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.
ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് രണ്ട് സ്പൂൺ മല്ലിയില അരിഞ്ഞതും അര ടീസ്പൂൺ ജീരകവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
ദോശക്ക് കൂടുതൽ രുചി ലഭിക്കുന്നതിനായി കാരറ്റും സവാളയും അരിഞ്ഞ് ചേർക്കാവുന്നതാണ്.
ശേഷം ഈ മിശ്രിതത്തിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.
ഒരു പാൻ അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കിയ ശേഷം നെയ്യ് പുരട്ടി ദോശ മാവ് ഒഴിക്കാം.
ദോശയുടെ ഇരു വശവും നന്നായി വെന്തത്തിന് ശേഷം ചൂടോടെ കഴിച്ചോളൂ
കാത്സ്യത്തിന്റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തൂ