ഇഞ്ചി കൊണ്ടൊരു കിടിലൻ വെെൻ

17 November 2024

TV9 Malayalam

ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. കേക്കിനും ഭക്ഷണത്തിനും ഒപ്പം തീൻമേശയിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് വെെൻ. ഈ ക്രിസ്മസിന് ഇഞ്ചികൊണ്ടാരും വെെൻ ആയാലോ?

 ഇഞ്ചി ‌വെെൻ

Pic Credit: Getty Images

ഇഞ്ചി - അരകിലോ, കറുത്ത ഉണക്ക മുന്തിരി - 400 ഗ്രാം, വറ്റല്‍ മുളക് - 5, യീസ്റ്റ് -1 ടീസ്പൂണ്‍, ഓറഞ്ച് - 2 എണ്ണം, ചെറുനാരങ്ങ - 2 എണ്ണം പച്ച പപ്പായ തൊലി - അര കപ്പ് അരച്ചെടുത്തത്, പഞ്ചസാര - 1കിലോ, വെള്ളം - 2.5 ലിറ്റര്‍

ആവശ്യമുള്ള സാധനങ്ങള്‍

തൊലി കളഞ്ഞ ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ചതച്ച് വെക്കുക. ഓറഞ്ച്, നാരങ്ങ എന്നിവയുടെ നീര് പിഴിഞ്ഞെടുത്ത് മാറ്റി വയ്ക്കുക. പഞ്ചസാര , ഇഞ്ചി , ഉണക്ക മുന്തിരി, വറ്റല്‍ മുളക് എന്നിവ വെള്ളമൊഴിച്ച് വേവിക്കുക.  ഇളം തീയിലായിരിക്കണം വേവിക്കണ്ടത്. 

തയാറാക്കുന്ന വിധം

വെള്ളം പകുതിയാകുമ്പോള്‍ മാറ്റിവെച്ച ഓറഞ്ചിന്റെയും നാരങ്ങയുടെയും നീര് ഇതിലേക്ക് ഒഴിച്ച് തണുപ്പിക്കുക. ചൂടാറുമ്പോൾ അതിലേക്ക് പപ്പായ തൊലിയും യീസ്റ്റും ചേര്‍ത്ത് ഇളക്കുക.

നീര്

7 ദിവസം വായുകടക്കാത്ത ഭരണിയില്‍ അടച്ച് വെക്കുക. ദിവസവും ഇളക്കി കൊടുക്കണം. 7 ദിവസത്തിന് ശേഷം അരിച്ചടുക്കുത്ത മിശ്രിതം മറ്റൊരു പാത്രത്തില്‍ മാറ്റി 15 ദിവസം കഴിയുമ്പോള്‍ ഉപയോഗിക്കാം.

 ഭരണി

Next: ചായ ചൂടാക്കി കുടിക്കേണ്ട, ആരോ​ഗ്യത്തിന് ദോഷം ​ചെയ്യും