25 August 2024
SHIJI MK
ശര്‍ക്കരവരട്ടി ഇഷ്ടമില്ലാത്തവരായി ആരുണ്ട്. അതില്ലാതെ ഓണസദ്യ പൂര്‍ണമാകില്ല. എങ്ങനെയാണ് എളുപ്പത്തില്‍ വീട്ടില്‍ തന്നെ ശര്‍ക്കരവരട്ടി ഉണ്ടാക്കുകയെന്ന് നോക്കാം.
Social Media IMage
നേന്ത്രക്കായ, ശര്‍ക്കര, ചുക്കുപ്പൊടി, അരിപ്പൊടി, ഏലക്കായ, ജീരകം പൊടിച്ചത്, എണ്ണ- ഇതെല്ലാം പാകത്തിന് എടുക്കാം.
Social Media IMage
തൊലി കളഞ്ഞ നേന്ത്രക്കായ നീളത്തില്‍ രണ്ടായി കീറി കനത്തില്‍ മുറിച്ചുവെക്കുക. ഇത് വെള്ളത്തിലിട്ട് കറ പോകുന്നത് വരെ കഴുകാം.
Social Media IMage
ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ നേന്ത്രക്കായ കഷ്ണങ്ങള്‍ ചെറുതീയില്‍ വറുത്തുകോരാം. കട്ടിയുള്ളതുകൊണ്ട് ഉള്ള് വേവാന്‍ സമയമെടുക്കും.
Social Media IMage
വറുത്തുകോരിയ കായ കഷ്ണങ്ങള്‍ ചൂടാറാന്‍ വേണ്ടി പേപ്പറില്‍ നിരത്തി വെക്കാം.
Social Media IMage
ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് ശര്‍ക്കര ഉരുക്കി എടുക്കാം. നന്നായി ഉരുകിയാല്‍ വിരലുകൊണ്ട് തൊട്ട് നോക്കി നൂല്‍ പരവമായോ എന്ന് ഉറപ്പുവരുത്താം.
Social Media IMage
നൂല്‍ പരുവമായാല്‍ കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക. ശേഷം തീ കെടുത്തി ഒരു മിനിറ്റ് വെക്കാം.
Social Media IMage
ഇതിലേക്ക് വറുത്ത് പൊടിച്ചുവെച്ച ജീരകപ്പൊടി, ഏലക്കപ്പൊടി, ചുക്കുപ്പൊടി, എന്നിവ ചേര്‍ക്കുക. അവസാനം അരിപ്പൊടിയും വിതറാം.
Social Media IMage
ചൂട് കുറയുന്നതിന് അനുസരിച്ച് ശര്‍ക്കരവരട്ടി ക്രിസ്പി ആയി വരുന്നതാണ്. എന്നിട്ട് വായുകടക്കാത്ത പാത്രത്തില്‍ അടച്ചുവെക്കാം.
Social Media IMage
ഇത്തവണത്തെ സദ്യക്ക് മാമ്പഴ പുളിശേരി ഉണ്ടാക്കി നോക്കിയാലോ?