22 August  2024

SHIJI MK

സ്വാദിഷ്ടമായ പുളിയിഞ്ചി എങ്ങനെ തയറാക്കാം

മലബാറുക്കാരുടെ ഇഷ്ടവിഭവമാണ് പുളിയിഞ്ചി. പുളിയും ഇഞ്ചിയും പച്ചമുളകും ശര്‍ക്കരയും ചേര്‍ത്ത് തയാറാക്കുന്ന വിഭവമാണ് പുളിയിഞ്ചി. 

പുളിയിഞ്ചി

Social Media Image

ഇഞ്ചി, പച്ചമുളക്, പുളി, ശര്‍ക്കര, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ, കടുക്, എള്ള്, കറിവേപ്പില, വറ്റല്‍ മുളക്. 

ചേരുവകള്‍

Social Media Image

പുളി ഒരു അഞ്ച് പത്ത് മിനിറ്റ് വെള്ളത്തില്‍ ഇട്ടുവെക്കുക. എന്നിട്ട് ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. 

തയാറാക്കുന്ന വിധം

Social Media Image

നന്നായി കുതിര്‍ന്ന ശേഷം പുളി പിഴിഞ്ഞ് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് അടിക്കട്ടിയുള്ള പാത്രത്തിലാക്കി വേവിച്ചെടുക്കുക. ഇത് കുറുകി വരുമ്പോള്‍ മധുരം അനുസരിച്ച് ശര്‍ക്കര ചേര്‍ക്കുക. 

തയാറാക്കുന്ന വിധം

Social Media Image

ഇതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടിയും മുളകുപ്പൊടിയും ഉപ്പും ഇട്ടുകൊടുക്കുക. ഇവ മൂന്നും അധികമാകാന്‍ പാടില്ല.

തയാറാക്കുന്ന വിധം

Social Media Image

ഈ മിശ്രിതം കട്ടിയായി കുറുകി വന്ന ശേഷം അടുപ്പില്‍ നിന്ന് വാങ്ങിവെക്കാം. മധുരം പാകമാണോ എന്ന് അതിന് മുമ്പ് നോക്കേണ്ടതാണ്. 

തയാറാക്കേണ്ടത്

Social Media Image

എന്നിട്ട് ഒരു പാത്രം അടുപ്പത്ത് വെച്ച് എള്ള് വറുത്തെടുക്കുക. ഇതിനോടൊപ്പം കടുകും വറുത്തെടുക്കാം. ആവശ്യത്തിന് മാത്രമാണ് ഇവ രണ്ടും എടുക്കേണ്ടത്. 

തയാറാക്കേണ്ടത്

Social Media Image

ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക. എന്നിട്ട് നേരത്തെ വാങ്ങിവെച്ച മിശ്രിതത്തിലേക്ക് ഇട്ടുകൊടുക്കാം. 

തയാറാക്കുന്ന വിധം

Social Media Image

പിന്നീട് ഒരു പാന്‍ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച ശേഷം കടുകും വറ്റല്‍ മുളകും കറിവേപ്പിലയും വഴറ്റി അതിലേക്ക് ഒഴിക്കാം. പുളിയിഞ്ചി തയാര്‍.

തയാറാക്കുന്ന വിധം

Social Media Image

മലബാര്‍ സ്‌റ്റൈലില്‍ ഓലന്‍ തയാറാക്കുന്ന വിധം

NEXT