ഓറഞ്ചിൻ്റെയും നാരങ്ങയുടെയും തൊലികളിൽ നിന്ന് ജൈവ വളം ഉണ്ടാക്കുക വളരെ എളുപ്പമാണ്.
25 April 2024
TV9 MALAYALAM
നമ്മൾ ഓറഞ്ചിൻ്റെയും നാരങ്ങയുടെയും തൊലികൾ വലിച്ചെറിയുകയാണ് പതിവ്.
ഓറഞ്ചിൻ്റെയും, നാരങ്ങയുടെയും തൊലികളിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കാൻ, ആദ്യം അവയെ ചെറിയ കഷണങ്ങളാക്കി മുറിക്കുക.
ശേഷം ഓറഞ്ചിൻ്റെയും നാരങ്ങയുടെയും തൊലികൾ ഒരു കുഴിയെടുത്ത് അതിൽ ഒരു മാസത്തോളം വയ്ക്കുക.
ഏകദേശം ഒരു മാസത്തിന് ശേഷം മണ്ണിനടിയിൽ ജൈവ വളം തയ്യാറായി കഴിയും.
മണ്ണിൽ നിന്നും തയ്യാറായ ജൈവ വളം ചെടികളിലും മറ്റ് കൃഷിക്കും ഉപയോഗിക്കാവുന്നതാണ്.
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഈ ജൈവ വളത്തിൽ കാണപ്പെടുന്നു.