24 AUGUST 2024
ASWATHY BALACHANDRAN
ഏതു സദ്യയുടെയും രുചികൂട്ടുന്ന ഘടകമാണ് പ്രധാന ഉപദംശമായ അച്ചാർ. അത് മാങ്ങാ അച്ചാറാണെങ്കിൽ പറയാനില്ല.
Pic Credit: Pinterest
ഓണസദ്യയിലെയും പ്രധാനി ഈ രസികൻ തന്നെ. പല തരത്തിൽ മാങ്ങാ അച്ചാർ ഉണ്ടാക്കുമെങ്കിലും പണ്ടത്തെ രീതി വ്യത്യസ്ഥമാണ്
Pic Credit: Pinterest
മാങ്ങാ അരിഞ്ഞ് അതിലേക്ക് ഉലുമപ്പൊടി, കായം, കല്ലുപ്പ്, ചുവന്നമുളക് പൊടിരൂപത്തിലാക്കിയതോ ചതച്ചതോ ചേർന്ന് നന്നായി ഇളക്കും
Pic Credit: Pinterest
ഭരണിയുടെ മുകളിൽ നല്ലെണ്ണ ഒഴിച്ച് എണ്ണയിൽ മുക്കിയ തുണിയിട്ടു വായ മൂടിയാൽ ഓണത്തിനു തുറന്നു കഴിക്കാം. അച്ചാറുകളിലെ സർവസാധാരണക്കാരനായ മാങ്ങാ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Pic Credit: Pinterest
ഒരു പാത്രത്തില്‍ നല്ലെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച ശേഷം തീയണക്കുക. ഇതിലേക്ക് മുളകുപൊടി, കായം, ഉലുവപ്പൊടി എന്നിവ ചേര്‍ത്തിളക്കിയ ശേഷം തീ കത്തിക്കാം.
Pic Credit: Pinterest
ഒരല്‌പം വെളളമൊഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക. മാങ്ങയും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ത്താല്‍ തയ്യാറായി.
Pic Credit: Pinterest
Next: ഓണപ്പൂക്കളത്തിലെ അപ്രത്യക്ഷരായ താരങ്ങൾ