21 August 2024
SHIJI MK
ഓണസദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ഓലന്‍. എന്നാല്‍ പല നാട്ടിലും ഓലന്‍ പലവിധത്തിലാണ് തയാറാക്കുന്നത്.
Social Media Image
മലബാറിലെ ഓലനുകളില്‍ പ്രധാനമായും തേങ്ങാപ്പാല്‍ ചേര്‍ക്കാറുണ്ട്. എങ്ങനെയാണ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഓലന്‍ തയാറാക്കുന്നതെന്ന് നോക്കാം.
Social Media Image
കുമ്പളം അല്ലെങ്കില്‍ മത്തന്‍, കാന്താരി മുളക്, വന്‍ പയര്‍ വേവിച്ചത്, ഉപ്പ്, വെള്ളം.
Photo by Jan Huber on Unsplash
വെളിച്ചെണ്ണ, തേങ്ങ- ഒന്നാം പാല്‍, രണ്ടാംപാല്‍, കറിവേപ്പില.
Photo by Sujoy Paul on Unsplash
മത്തനോ കുമ്പളമോ ഒരു പാത്രത്തിലാക്കി അര കപ്പ് വെള്ളത്തില്‍ വേവിക്കുക. തലേദിവസം കുതിര്‍ത്ത് വെച്ച വന്‍ പയറും ഉപ്പും ഇതിലേക്ക് ഇട്ട് വേവിച്ചെടുക്കാം.
Social Media Image
ശേഷം ഇതിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് പത്ത് മിനിറ്റ് വേവിക്കാം. രണ്ടാം പാല്‍ ഒഴിക്കുന്നത് നിര്‍ബന്ധമുള്ള കാര്യമല്ല.
Social Media Image
ഇത് വറ്റിവരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങിവെക്കാം. ഇതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും ഇട്ട് കൊടുക്കാം.
Social Media Image
ഓണ സദ്യയിലെ പ്രധാന വിഭവങ്ങൾ ഏതെല്ലാം... മറക്കരുത് ഇവയെ