ഓണത്തിന് വായിൽ വെള്ളമൂറും നെയ്യ് പായസം തയ്യാറാക്കാം.

9 SEPTEMBER 2024

NEETHU VIJAYAN

 ശർക്കരയും നെയ്യും ചേർത്ത മധുരമൂറുന്ന ഒരു സ്പെഷ്യൽ നെയ്പായസമാകാം ഇത്തവണത്തെ ഓണത്തിന്.

നെയ്യ് പായസം

Pic Credit: Social Media

പച്ചരി / ഉണക്കലരി - 1 കപ്പ്‌, ശർക്കര ഉരുക്കിയത് - 1 1/2 കപ്പ്‌, നാളികേരം - 1 ചെറിയ കപ്പ്, നേന്ത്രപ്പഴം - ഒരു ചെറിയ കഷ്ണം, നെയ്യ് - 3 ടേബിൾ സ്പൂൺ.

ചേരുവകൾ

അരി നന്നായി കഴുകി വെള്ളം ഇല്ലാതെ പ്രഷർ കുക്കറിൽ ഇട്ട്, അതിലേക്ക് 2 കപ്പ്‌ വെള്ളം ഒഴിച്ച് ഒരു നാല് വിസിൽ വരുന്നതു വരെ വേവിക്കുക.

തയ്യാറാക്കുന്ന വിധം

ഒരു ഉരുളിയിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി വേവിച്ചു വച്ച അരി ചേർത്ത് നന്നായി ഇളക്കിയെടുക്കുക.  

നെയ്യ് ചൂടാക്കാം

അതിലേക്കു ശർക്കര ഉരുക്കിയത് ചേർത്തു ഇളക്കി വറ്റിച്ചെടുക്കാം. അടിയിൽ പിടിക്കാതിരിക്കാൻ നിർത്താതെ ഇളക്കി കൊടുക്കുക.

ശർക്കര

മുക്കാൽ ഭാഗം കുറുകി വന്നാൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി നന്നായി കുറുക്കി എടുക്കാവുന്നതാണ്.

കുറുക്കി എടുക്കാം

പായസം നല്ല കട്ടിയായി വന്നാൽ അതിലേക്കു നാളികേരം, പഴം നുറുക്കിയത് എന്നിവ ചേർത്തിളക്കി തീ അണയ്ക്കാം.

നാളികേരം

Next: ഓണമല്ലേ കറിയിൽ എരിവ് കൂടിയാൽ സദ്യ കുളമാകുമേ.... ഇക്കാര്യം ശ്രദ്ധിക്കൂ