മുഖക്കുരു മറന്നേക്കൂ... ഈ ഫേസ് മാസ്ക്  വീട്ടിൽ തയ്യാറാക്കാം.  

8 DECEMBER 2024

NEETHU VIJAYAN

മുഖക്കുരു മാറാൻ പാടുപെടുന്നവരാണോ നിങ്ങൾ. എങ്കിൽ വിഷമിക്കേണ്ട ഈ ഫേസ് മാസ്ക്കുകൾ ഒന്ന് ഉപയോ​ഗിച്ച് നോക്കൂ.

മുഖക്കുരു

Image Credit: Freepik

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി 2 ടേബിൾസ്പൂൺ തൈരിൽ യോജിപ്പിച്ച് മുഖത്ത് പുരട്ടി 15-20 മിനിറ്റ് കഴിഞ്ഞ്, ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

മഞ്ഞൾ,  തൈര് മാസ്ക്

ഒരു കുക്കുമ്പർ അരച്ച് 2 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലിലേക്ക് യോജിപ്പിക്കുക. മുഖത്ത് പുരട്ടി 15-20 മിനിറ്റ് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

കുക്കുമ്പർ, കറ്റാർ വാഴ

2 ടേബിൾസ്പൂൺ ഓട്സ് 1 സ്പൂൺ തേൻ ചേർത്ത് പേസ്റ്റാക്കുക. മുഖത്ത് പുരട്ടി 15-20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

ഓട്സ്, തേൻ മാസ്ക്

1 പഴുത്ത അവോക്കാഡോ മാഷ് ചെയ്ത് 1 ടേബിൾസ്പൂൺ നാരങ്ങാനീരിലേക്ക് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക.

അവോക്കാഡോ,  നാരങ്ങ

ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. മൃദുവായ ചർമ്മത്തിന് ഇത് വളരെ നല്ലതാണ്.

മൃദുവായ ചർമ്മം

1 കപ്പ് ചെറിയ ചൂടുള്ള വെള്ളത്തിൽ 1 ഗ്രീൻ ടീ ബാഗ് 5 മിനിറ്റ് വയ്ക്കുക. ഇവ തണുത്ത ശേഷം 2 ടേബിൾസ്പൂൺ റോസ് വാട്ടർ മിക്സ് ചെയ്യുക.

ഗ്രീൻ ടീ റോസ് വാട്ടർ 

ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

കഴുകി കളയാം

Next വയറ്റിലെ കൊഴുപ്പ് അലിഞ്ഞ് പോകും! ഈ പാനീയങ്ങൾ ശീലമാക്കൂ.