ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയവയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ആംരസും മാമ്പഴ ചട്ണിയും.
മാമ്പഴ ചട്ണി മുൻപ് ലോകത്തെ ഏറ്റവും മികച്ച ഡിപ്പുകളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിൽ പ്രദേശികാടിസ്ഥാനത്തിൽ ഇവയ്ക്ക് നിരവധി വകഭേദങ്ങളുണ്ട്.
സാധാരണയായി, ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക്, ജീരകം, മല്ലി, മഞ്ഞൾ, ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, ബ്രൗൺ ഷുഗർ, വിനാഗിരി എന്നിവയാണ് ഇതിൻ്റെ ചേരുവ.
കേരളത്തിലേക്ക് എത്തിയാൽ പച്ചമാങ്ങ കൊണ്ടും പഴുത്ത മാങ്ങകൊണ്ടും രുചികരമായ ചട്ണികൾ നാം തയ്യാറാക്കാറുണ്ട്.
മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇവ തയ്യാറാക്കുമെങ്കിലും ചേരവകളും തയ്യാറാക്കുന്ന രീതിയും വളരെ വ്യത്യസ്തമായിരിക്കും.
പട്ടികയിൽ ഇടംപിടിച്ച മറ്റൊരു വിഭവം ആംരസാണ്. മഹാരാഷ്ട്രയിലാണ് ഇവ കൂടുതലായി കാണുന്നത്. മാമ്പഴച്ചാറ് എന്നാണ് ഇതിന്റെ അർത്ഥം.
മഹാരാഷ്ട്രയിൽ വിവാഹസദ്യയിൽ ഇത് വിളമ്പാറുണ്ട്. പൂരിയുടെ ഒപ്പവും ആംരസ് വിളമ്പാറുണ്ട്. അൽഫോൺസ മാമ്പഴമാണ് ഇതിന് ഉപയോഗിക്കുക.
പഴുത്ത് മാമ്പഴത്തിന്റെ പൾപ്പെടുത്ത് മിക്‌സിയിൽ അരച്ച് മധുരത്തിനായി പഞ്ചസാരയോ ശർക്കരയോ ചേർക്കും. കുങ്കമപ്പൂവ്, ചുക്ക്, അല്ലെങ്കിൽ ഏലയും ചേർക്കുന്നു.